കാഠ്മണ്ഡു: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതേതുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
പിന്നാലെ പ്രതിഷേധക്കാരും പോലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായി. ആറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 2026 മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ- യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. സെപ്തംബറിൽ നടന്ന ജെൻ സീ കലാപത്തിൽ 76 പേരാണ് നേപ്പാളിൽ കൊല്ലപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായ കെപി ശർമ ഒലി രാജിവെച്ചിരുന്നു.
Most Read| സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്പരം ഏറ്റുമുട്ടി






































