ഗുരുവായൂർ: കേരള മാപ്പിള കലാ അക്കാദമി (KMKA) ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈമാസം 26ന് വൈകീട്ട് നാലുമണിക്ക് ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്സിൽ ചേർന്ന യോഗത്തിലാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ടായി ഡോ. അബൂബക്കർ ഗുരുവായൂരിനെ തിരഞ്ഞെടുത്തു. വഹാബ് ഇടപ്പുള്ളി (സെക്രട്ടറി). ആരിഫ് ആർപി (ട്രെഷറർ). പിസി കോയ, റഫീഖ് കെകെ, സുബൈദ ടീച്ചർ, മുഹ്സിൻ തളിക്കുളം, സുനിൽ ബാലകൃഷ്ണൻ (വൈസ് പ്രസിഡണ്ടുമാർ).

മനാഫ്, ദിലീപ് കഴിമ്പ്രം (അവതാരകൻ), അലാവുദ്ദീൻ ബ്രഹ്മകുളം (മീഡിയ), ഹസീന (മീഡിയ), ഹുസൈൻ ഗുരുവായൂർ (മീഡിയ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കൂടാതെ ഗുരുവായൂർ ചാപ്റ്ററിന്റെ കീഴിൽ ബൃഹത്തായ മറ്റു കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. “മാനവികതയുടെ വെളിച്ചം പകരുന്ന സർവഭൗമ ഭാഷയാണ് സംഗീതം. അത് ജാതി, മതം, ദേശം, ഭാഷ തുടങ്ങി എല്ലാ അതിർവരമ്പുകളും മറികടന്ന് മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നു”- ആരിഫ് കാപ്പിൽ പറഞ്ഞു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്




































