വടകര: മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സംസ്ഥാനത്തെ ആദ്യ ഉപകേന്ദ്രത്തിന് നാദാപുരത്ത് നിർമിച്ച കെട്ടിടം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റിയാണ് ഭൂമി വാങ്ങിയത്. പതിനെട്ട് സെന്റ് സ്ഥലത്താണ് ബഹുനില കെട്ടിടത്തിന്റെ നിർമാണം.
ഒന്നാം നിലയുടെ പണിയാണ് ഇപ്പോൾ പൂർത്തീകരിച്ചത്. തിരുവനന്തപുരം ശങ്കർ ഹാബിറ്റേറ്റാണ് സാംസ്കാരിക വകുപ്പിനായി നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 10ന് വൈകിട്ട് 5 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ കെട്ടിടം നാടിന് സമർപ്പിക്കും. മലപ്പുറം കൊണ്ടോട്ടിയിലാണ് മാപ്പിള കലാ അക്കാദമിയുടെ മുഖ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Read Also: മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത