മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത

By Syndicated , Malabar News
KK Rama-
Ajwa Travels

വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ് റിപ്പോർട്.

കെകെ രമ, ആര്‍എംപി സംസ്‌ഥാന അധ്യക്ഷന്‍ എന്‍ വേണു എന്നിവർക്ക് വടകരയിൽ സാധ്യതയുണ്ടെന്നുള്ള സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ആർഎംപി സ്‌ഥാനാർഥിയായി വേണുവിനെ മൽസരിപ്പിക്കുമെന്നും അതേ സമയം പൊതു സ്വതന്ത്രയായി കെകെ രമക്ക് സീറ്റ് നൽകുമെന്നുമുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്.

എന്നാല്‍ മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ വ്യക്‌തമാക്കിയതോടെ വടകരയില്‍ എന്‍ വേണുവിന് സാധ്യതയേറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി സികെ നാണുവിനെതിരെ ആയിരുന്നു കെകെ രമ മൽസരിച്ചത്. എന്നാൽ 9511 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സികെ നാണുവാണ് വിജയിച്ചത്.

Read also: പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE