തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്‌റ്റിൽ അറിയിച്ചു.
ഐടി മേഖലയിൽ ചെയ്യുന്നവർക്ക് സർവീസ് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സ്‌ഥിതിയുണ്ട്. പുതിയ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്ത് നൽകിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Most Read| ‘കാര്യണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ട’; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി