പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്‌തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
ഇലവുംതിട്ട പോലീസാണ് മൃതദേഹം കണ്ടെത്തിയത്. 21കാരിയായ അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജൻമം നൽകിയത്. അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളേജിലായിരിക്കും പോസ്‌റ്റുമോർട്ടം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!