തൃശൂർ: കൊടകരയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലാണ് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
സാന്ദ്രയുടെ ഭർത്താവ് വിപിൻ ടൂറിസ്‌റ്റ് ബസ് ഡ്രൈവറാണ്. ആറുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. പെൺകുട്ടിയുടെ വീട്ടിൽ ഇന്ന് ആരുമില്ലാത്ത സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽ വെച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അതേസമയം, യുവതി ആത്‍മഹത്യ ചെയ്യാനിടയാക്കിയ കാരണം വ്യക്‌തമല്ല.
Most Read: കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ