മലപ്പുറം: നിലമ്പൂർ മണലോടിയിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പോലീസ് നിഗമനം. അമൃതയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വിഷം ഉള്ളിൽച്ചെന്ന് രാജേഷാണ് ആദ്യം മരിച്ചതെന്ന് ഡോക്‌ടർ പറഞ്ഞു. രാജേഷിന്റെ അമ്മയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ വീട്ടിലെത്തുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഇരുവരും ആത്‍മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി തുടർനടപടികൾ ആരംഭിച്ചു. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോകും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ