കൊച്ചി: മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് എംപി ബഷീർ ചാനൽ എഡിറ്ററായ ‘ന്യൂസ് മലയാളം 24×7‘ (News Malayalam 24×7) പ്രവർത്തനം ആരംഭിച്ചു. അവയവ ചന്തയിലെ ഞെട്ടിക്കുന്ന എക്സ്ക്ളൂസീവ് വാർത്തകളുമായാണ് ചാനൽ തുടക്കം കുറിച്ചിരിക്കുന്നത്.
ന്യൂസ് ചാനൽ, വാർത്താ പോർട്ടൽ, യൂട്യൂബ് ചാനൽ എന്നീ മൂന്ന് ഡൈമൻഷനിലാണ് ചാനലിന്റെ പ്രവർത്തനം. തമിഴ്നാട്ടിൽ വിജയകരമായി പ്രവർത്തിക്കുന്ന ന്യൂസ് തമിഴ് ചാനലിന്റെ പിന്തുണയിലാണ് ‘ന്യൂസ് മലയാളം 24×7‘ ന്റെ പ്രവർത്തനമെങ്കിലും 2023ൽ ശകിലന്‍ പത്മനാഭന്, അബൂബക്കര്‍ സിദ്ധിഖ് മേച്ചേരി എന്നിവർ ഡയറക്ടർമാരായി ആരംഭിച്ച ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിനാണ് കേരളത്തിലെ ഓപ്പറേഷൻ ചുമതല.
അടുത്ത ദിവസങ്ങളിൽ തുടർച്ചയായ ‘ബിഗ് ബ്രേക്കിംഗ്’ വാർത്തകൾ ചാനല്‍ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. 2003ല്‍ ആരംഭിച്ച മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താചാനലായ ഇന്ത്യാവിഷന്റെ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്ന എംപി ബഷീറിനെ കൂടാതെ മാദ്ധ്യമ മേഖലയിൽ പ്രശസ്തരായ ടിഎം ഹര്ഷന്, ഇ സനീഷ് എന്നിവര്‍ ന്യൂസ് ഡയറക്ടർമാരായും അനൂപ് പരമേശ്വരന്, ലക്ഷ്മി പത്മ, എയു രഞ്ജിത്ത്, വിഎസ് സനോജ്, മഹേഷ് ചന്ദ്രന്, ഫൗസിയ മുസ്തഫ തുടങ്ങിയവരും വിവിധ ചുമതലകളിൽ നേതൃനിരയിലുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത മാദ്ധ്യമ നിലപാടുകൾ കാരണം പോരാട്ടപാതയിലുള്ള സനീഷ് ഇളയിടത്തും ടിഎം ഹർഷനും എംപി ബഷീറും ഉൾപ്പടെയുള്ള പ്രമുഖർ അണിനിരക്കുന്ന വാർത്താചാനൽ അയതുകൊണ്ടുതന്നെ അത് വാർത്താ ലോകത്ത് വലിയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ഡയറക്ട് ടു ഹോം ഡിടിഎച്ച് സേവനത്തിലും കേബിൾ നെറ്റ്വർക്കുകളിലും ചാനൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ടാറ്റ പ്ളേ: 1857 | എയർടെൽ ഡിജിറ്റൽ ടിവി: 860 | കേരള വിഷൻ: 17 | ഏഷ്യാനെറ്റ് കേബിൾ വിഷൻ: 128 | ഭൂമിക: 29 | കെസിഎൽ കാലിക്കറ്റ്: 166 | സാറ്റ്ലിങ്ക്: 404 | ഇടുക്കി വിഷൻ: 38 | മലനാട്: 43 | XTRA ഡിജിറ്റൽ: 41 | DMV കൊച്ചി: 15 | യെസ് ഡിജിറ്റൽ: 38 | ഡിജിഐ മീഡിയ: 137 | അതുല്യ ഇൻഫോ മീഡിയ: 136, കൂടാതെ യൂട്യുബിലും ചാനൽ ലഭ്യമാണ്.
MOST READ | ചായയും കാപ്പിയും: ജാഗ്രത വേണമെന്ന് ഐസിഎംആർ
Very good channel
എന്തിനാ ഡെക്കറേഷൻ.. ഇടതു ഫണ്ടിൽ മറ്റൊരെണ്ണം കൂടി…
എല്ലാം ഒരേ ചരടിൽ കോർത്ത മണികളല്ലേ. മലബാർ ന്യൂസിന് കിട്ടുന്നപോലെ ന്യൂസ് മലയാളത്തിനും സൊറോസ് ഫണ്ടുണ്ടാകും. അല്ലാതെ കേരളത്തിൽ 11ആമത്തെ ചാനൽ തുടങ്ങാൻ പൊട്ടന്മാരൊന്നും അല്ലല്ലോ മാധ്യമ പുലികളായ ബശീറും ഹര്ഷനും സനീഷും.
പൊട്ടികുത്തുപാള എടുക്കാനുള്ള ഒരു ചാനലിന് വേണ്ടി ഫണ്ട് ചെയ്യുന്ന ശകിലന്‍ പത്മനാഭന്, അബൂബക്കര്‍ സിദ്ധിഖ് മേച്ചേരി എന്നിവരെ കുറിച്ച് ഇഡി അന്വേഷിക്കണം.
ഈ ചാനലിന്റെ പാലക്കാട് ബ്യുറോ ചീഫിന്റെ നമ്പർ തരുമോ? എന്റെ നമ്പർ 9205180144
ഈ നമ്പറിൽ ബന്ധപ്പെട്ട് അന്വേഷിക്കുക. 0484 311 1555
Edathu-kakka ideology
സേതു വിന്റെ പ്രഭാത ത്തിൽ ലോകവർത്താവലോകനത്തിൽ ലോകനേതാക്കളുടെ ചിത്രത്തിൽ എങ്ങനെ രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തും? ട്രമ്പ്, മോഡി, നേതാന്യാഹു, പൂട്ടിൻ മുതലായവരുടെ കൂടെ രാഹുൽഗാന്ധി? ന്യൂസ് മലയാളത്തിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല!