നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം

യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്കാണ് തുടക്കമായത്. എൽഡിഎഫ് കൺവെൻഷനുകൾ ഈ മാസം 30 മുതൽ ആരംഭിക്കും. എൻഡിഎ മുന്നണി ഇതുവരെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നിട്ടില്ല.

By Senior Reporter, Malabar News
Nilambur by election
Ajwa Travels

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു.

ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ് കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്. ഇന്ന് എടക്കര, വഴിക്കടവ്, പോത്തുകല്ല് 30ന് മൂത്തേടം, കരുളായി, മേയ് ഒന്നിന് അമരമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലും കൺവെൻഷനുകൾ നടക്കും.

എൽഡിഎഫിന്റെ നിയോജക മണ്ഡലം കൺവെൻഷൻ 30ന് നിലമ്പൂരിൽ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുള്ള 256 ഏരിയാ കമ്മിറ്റി അംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കും. പഞ്ചായത്ത്, ബൂത്തുതല കൺവെൻഷനുകൾക്കും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കും രൂപം നൽകും.

അതേസമയം, എൻഡിഎ മുന്നണി ഇതുവരെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നിട്ടില്ല. പ്രഖ്യാപനം വന്നാലുടൻ പ്രവർത്തനം ആരംഭിക്കാനാണ് എൻഡിഎ നീക്കം. മൽസര രംഗത്തുണ്ടാവില്ലെന്ന തരത്തിലുള്ള പ്രചാരണം നേതാക്കൾ തള്ളി.

Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE