മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 15ആം റൗണ്ടിൽ 683 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 11,670 വോട്ടിന് ഷൗക്കത്ത് മുന്നേറുകയാണ്. ഇത് കേരള ജനതയുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിനെതിരെ കേരളത്തിലുടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂർ ജനത ഏറ്റെടുത്തെന്നും ഷൗക്കത്ത് പറഞ്ഞു.
12 റൗണ്ട് വോട്ടെണ്ണലിൽ ഒരു റൗണ്ടിൽ മാത്രമാണ് സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടിലും ഷൗക്കത്താണ് തുടക്കം മുതൽ മുന്നിലുള്ളത്. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫ് 800 വോട്ടിന്റെ ലീഡുയർത്തി. കഴിഞ്ഞ തവണ 506 വോട്ടിന് എൽഡിഎഫ് ലീഡ് ചെയ്‌തിരുന്നു.
പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയും ഇതേ പഞ്ചായത്തിലാണ്. പോത്തുകല്ല് പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാതെ പോയത്. ഇപ്പോൾ ചുങ്കത്തറയാണ് എണ്ണുന്നത്. അതുകഴിഞ്ഞ് നിലമ്പൂർ നഗരസഭയിലെ വോട്ടുകൾ എണ്ണും. ഇരു മുന്നണികൾക്കും ഇവിടെ ശക്‌തിയുണ്ട്. കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഇനി എണ്ണാനുണ്ട്. ഇവ എൽഡിഎഫിന്റെ ശക്‌തി കേന്ദ്രങ്ങളാണ്.
അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് താൻ പിടിക്കുന്നതെന്ന് പിവി അൻവർ വ്യക്‌തമാക്കി. എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് പിടിക്കുന്നത്. യുഡിഎഫ് വോട്ടാണ് താൻ പിടിക്കുന്നതെന്ന വാർത്തകൾ തെറ്റാണെന്നും അൻവർ പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങൾ പരിഹരിക്കാതെ 2026ൽ ആർക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു.
ഫലം വന്നുകഴിഞ്ഞാൽ മലയോര സംഘടനകളെ കൂട്ടി ശക്‌തമായ ഇടപെടൽ നടത്തും. 130 കർഷക സംഘടനകളുടെ കോർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അൻവർ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറുപതോളം മണ്ഡലങ്ങളിൽ സജീവമാണെന്നും അൻവർ പറഞ്ഞു.
യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാൽ അവരുമായി മുന്നോട്ടുപോകും. ഒരുപാട് സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണ് തുറന്ന് കാണാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. യുഡിഎഫ് പ്രവേശനം ആലോചിക്കാൻ സമയമുണ്ട്. പിണറായിസത്തിനെതിരെയും ജനകീയസത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
Most Read| സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തു, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കും; ഖമനയി