എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

By Trainee Reporter, Malabar News
raj sambath kumar
Ajwa Travels

ബെംഗളൂരു: നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രായിലെ ധർമ്മാപുരത്തെ ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്നാണ് വിവരം. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കേരളത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് രാജ് സമ്പത്ത് കുമാർ. ഭൂമിയിടപാടോ വ്യക്‌തി വൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പരിക്കേറ്റ് നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പിൽ രാജ് സമ്പത്തും പങ്കെടുത്തിരുന്നു. കെഎസ്‌യു ജൻമദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.

Most Read| ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE