മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി ഒരു കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കന്യാസ്ത്രീ ഈ ചുമതലയിൽ എത്തുന്നത്. ഡോ. ജീൻ റോസ് എന്ന റോസമ്മയാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി ചുമതലയേറ്റത്.
ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും അനസ്തേഷ്യ വിഭാഗത്തിൽ ഉപരിപഠനവും പൂർത്തിയാക്കി.
സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പത്ത് വർഷത്തിലധികം സേവനമനുഷ്ഠിച്ചു. പിന്നീടാണ് പിഎസ്സി പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവർഷം മുൻപ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































