തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്.
യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്‌റ്റലുകൾ കേന്ദ്രകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പോലീസ് പറഞ്ഞു. ലഹരി വാങ്ങാനായി സാമൂഹിക മാദ്ധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി.
അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പേയിങ് ഗസ്‌റ്റുകൾ താമസിക്കുന്ന വീടുകൾ, ഹോസ്‌റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷയുടെ ഇടപാടുകൾ. സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ചതിക്കുഴിയിൽ പെടുത്തുന്നത്. 32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം എത്തിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!