പയ്യാവൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവിനെ (31) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കള്ളത്തോക്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നാണ് സൂചന.
കൃത്യം നടത്തിയത് രതീഷിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. വീടിന് സമീപത്ത് ആയുധനിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. പന്ത്രണ്ടരയോടെ ആലയിലെത്തിയ രണ്ടംഗ സംഘം വാക്കുതർക്കത്തെ തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാനെത്തിയപ്പോൾ നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു. സാമ്പത്തിക പ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി