മലപ്പുറം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോഡൂർ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രൻ(58) ആണ് പിടിയിലായത്. എടവണ്ണപ്പാറ സ്വദേശി നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ രവീന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ കേസിൽ ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കൊച്ചി വിമാനത്താവളത്തിന്റെ വ്യാജ ലെറ്റർ പാടും സീലും ഉണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ജോലി വാഗ്ദാനം ചെയ്ത് 6 പേരിൽ നിന്നായി 37 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ തട്ടിപ്പിൽ കൂടുതൽ ആളുകൾ ഇരയായിട്ടുണ്ടാകുമെന്നും പോലീസ് കണക്കുകൂട്ടുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read also: പെഗാസസ്; പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും



































