ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
One were arrested in Palakkad For Ganja Smuggling
Ajwa Travels

പാലക്കാട്: ബസിൽ കടത്താൻ ശ്രമിച്ച 2 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആഷിഖ് അസീസി(29)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഓപ്പറേഷൻ–22ന്റെ ഭാഗമായി സംസ്‌ഥാന അതിർത്തി കേന്ദ്രീകരിച്ച് എക്‌സൈസ്‌ നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലമതിക്കുമെന്നും, പുതുവൽസര ആഘോഷങ്ങൾക്കായി മലപ്പുറം ജില്ലയിലെ റിസോർട്ടിലേക്കാണ് ഇവ കടത്താൻ ശ്രമിച്ചതെന്നും പ്രതി മൊഴി നൽകിയതായി അധികൃതർ വ്യക്‌തമാക്കി.

എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് അസിസ്‌റ്റന്റ് കമ്മിഷണർ കെ രാകേഷിന്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് സ്‌പെഷ്യൽ സ്‌ക്വാഡ്‌ ഇൻസ്‌പെക്‌ടർ എസ് സജീവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസർമാരായ എ ജയപ്രകാശൻ, ആർഎസ് സുരേഷ്, സിഇഒമാരായ കെ ജ്‌ഞാനകുമാർ, കെ ഹരിപ്രസാദ്, ഡി സുഭാഷ്, ആർ അനൂപ്, സി വിഷ്‌ണു എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

Read also: കോവിഡ് ബൂസ്‌റ്റർ ഡോസ്; സൗദിയിൽ ഇനി 16 വയസ് മുതലുള്ളവർക്ക് സ്വീകരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE