പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം അത്തിമണി ആഷ മൻസിലിൽ എസ് ആസാദിനെ(25) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിന്നീട് പുറത്തുപോയി തിരികെയെത്തിയ പിതാവാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയും, ഇൻക്വിസ്റ്റ് നടത്തുകയും ചെയ്തു.
ആസാദിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. സിഐ ഇആർ ബൈജുവാണ് കേസ് അന്വേഷിക്കുന്നത്.
Read also: ലഖിംപൂർ ഖേരി; അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജി, ഉത്തരവ് ഇന്ന്



































