ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ നിയമിക്കുന്നതിൽ സുപ്രീം കോടതി ഉത്തരവ് ഇന്നിറങ്ങും. യുപി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട.ഹൈക്കോടതി ജഡ്‌ജിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
യുപി സർക്കാരിന്റെ അന്വേഷണം പ്രതീക്ഷിച്ച രീതിയിലല്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്‌ജിയെയാണ് പരിഗണിക്കുന്നത് എന്നാണ് സുപ്രീം കോടതി നൽകിയ സൂചന.
ഒക്‌ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കുനേരേ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. നാല് കര്‍ഷകരും മാദ്ധ്യമ പ്രവര്‍ത്തകനും ഉള്‍പ്പടെ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Also Read: ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്