ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു; ചികിൽസ തേടി

ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണ് പൊള്ളലേറ്റത്.

By Senior Reporter, Malabar News
rising-temperature
Rep. Image
Ajwa Travels

കണ്ണൂർ: ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു. ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണ് പൊള്ളലേറ്റത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.

കഴിഞ്ഞ ശനിയാഴ്‌ച കുണ്ടം തടത്തിലെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ഫിലിപ്പിനും (50) സൂര്യാതപമേറ്റിരുന്നു. അതേസമയം, സംസ്‌ഥാനത്ത്‌ ഉഷ്‌ണതരംഗത്തിന് സമാനമായ കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. ചിലയിടങ്ങൾ വേനൽമഴ ഉണ്ടെങ്കിലും കടുത്ത ചൂടിന് ശമനമില്ല. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

ഇന്നും നാളെയും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE