കണ്ണൂർ: സംസ്‌ഥാനത്ത് പാമ്പുകടിയേറ്റ് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ മുതുകുടയിലെ നബീസയാണ് (70) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പാമ്പുകടിയേറ്റ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്റർ ചികിൽസയിൽ ആയിരുന്നെങ്കിലും ഇന്ന് രാവിലെയാണ് മരിച്ചത്. ശംഖുവരയൻ പാമ്പാണ് കടിച്ചതെന്നാണ് സംശയം. ഇതോടെ, ഒരാഴ്‌ചയ്‌ക്കിടെ സംസ്‌ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി.
അതിനിടെ, എറണാകുളം ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് പാമ്പ് കടിച്ചത്. ചെറായിയിൽ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് കടിയേറ്റത്. നിലവിൽ മഞ്ഞലി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ കടിയേറ്റത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































