സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം; മരണത്തിലും വെളിച്ചമായി ജയി ജയകുമാർ

തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) ഹൃദയം അടക്കം അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

By Senior Reporter, Malabar News
Jayi Jayakumar
ജയി ജയകുമാർ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) ഹൃദയം അടക്കം അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

കഴക്കൂട്ടം ടെക്‌നോ പാർക്കിലെ ഐടി ഉദ്യോഗസ്‌ഥ ആയിരുന്നു. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. കിഡ്‌നികൾ, കണ്ണുകൾ, കരൾ എന്നിവയും ദാനം ചെയ്യുന്നുണ്ട്.

കിളിമാനൂർ കായാട്ടുകോണം സ്വദേശിയാണ് ജയി ജയകുമാർ. ഏപ്രിൽ രണ്ടിന് ശ്രീകാര്യത്തെ വാടക വീട്ടിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന് കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. വേദനയിലും ജയിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധരാവുകയായിരുന്നു.

ദൂരക്കൂടുതലും സമയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സംസ്‌ഥാന സർക്കാരിന്റെ സഹായത്തോടെ എയർ ആബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ഹൃദയം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും വേഗത്തിൽ എത്തിക്കാൻ പോലീസ് ഗ്രീൻ ചാനൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകുന്നത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE