ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആളെ ജമ്മു കശ്‌മീർ പോലീസ് പിടികൂടി. മുഹമ്മദ് കത്താരിയയെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.
ആക്രമണത്തിനെത്തിയ ഭീകരവാദികൾക്ക് സാധനങ്ങൾ എത്തിച്ച് നൽകിയതിനാണ് കത്താരിയയെ പിടികൂടിയത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളെ കണ്ടെത്താൻ ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ രണ്ടു ഭീകരരെ പിടികൂടി വധിച്ചിരുന്നു.
സുലൈമാൻ ഷാ, ഹാഷിം മൂസ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫൊറൻസിക് വിശകലനത്തിന് ശേഷമാണ് മുഹമ്മദ് കത്താരിയയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സുലൈമാൻ ഷായുടെ അടുത്ത അനുയായി ആയിരുന്നുവെന്നാണ് സൂചന.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ