ഇസ്‌ലാമാബാദ്: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് പാക്കിസ്‌ഥാൻ സൈന്യം. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
‘പുൽവാമ ഭീകരാക്രമണം-പാക്ക് സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക്’ എന്നാണ് ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. ”പാക്കിസ്‌ഥാനെ തൊട്ടാൽ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണ് പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്‌തിയും അവർ അറിഞ്ഞിട്ടുണ്ടാകണം”- ഔറംഗസേബ് അഹമ്മദ് പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാക്ക് വ്യോമസേനയുടെ പബ്ളിക് റിലേഷൻസ് ഡയറക്‌ടർ ജനറൽ കൂടിയാണ് ഔറംഗസേബ്. 2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേർക്ക് ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫുകാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ