അഫ്‌ഗാനിസ്‌ഥാനിൽ പാക്കിസ്‌ഥാന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

അഫ്‌ഗാനിസ്‌ഥാനിലെ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു പാക്കിസ്‌ഥാന്റെ ആക്രമണം.

By Senior Reporter, Malabar News
pakistani-taliban-leader-killed
Rep. Image
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. ആശുപത്രിയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേറ്റുവെന്നും താലിബാൻ വക്‌താവ്‌ അറിയിച്ചു.

ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ പറഞ്ഞു. അതേസമയം, സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്‌ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയെയും തങ്ങൾ ലക്ഷ്യം വച്ചിട്ടില്ലെന്ന് അവർ വ്യക്‌തമാക്കി.

പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ആക്രമണം നടന്നത്. അതിർത്തിയിൽ ഇരുപക്ഷവും വെടിവയ്‌പ്പ്‌ നടത്തുകയും അഫ്‌ഗാനിസ്‌ഥാനിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്‌തതിന്‌ മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്.

”പാക്കിസ്‌ഥാൻ സൈനിക ഭരണകൂടം അഫ്‌ഗാനിസ്‌ഥാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രിയെ ലക്ഷ്യമിടുകയും ചെയ്‌തു. ചികിൽസയിലായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടു”- താലിബാൻ സർക്കാർ വക്‌താവ്‌ സബീഹുള്ള മുജാഹിദ് പറഞ്ഞു.

Most Read| ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ; ‘ശിവാലിക്’ ഗുജറാത്ത് തീരത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE