ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്. ബലൂചിസ്‌ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണം ഉണ്ടായെന്ന് സ്‌ഥിരീകരിച്ച പാക് സേന അഞ്ചുപേർ കൊല്ലപ്പെട്ടെന്നും പത്ത് പേർക്ക് പരിക്കേറ്റെന്നും സ്‌ഥിരീകരിച്ചു. 90 പേർ കൊല്ലപ്പെട്ടെന്നാണ് ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്. ബലൂചിസ്‌ഥാനെ നോഷ്‌കി ജില്ലയിൽ ദേശീയപാത-40ൽ ആയിരുന്നു വിമതരുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു.
കഴിഞ്ഞദിവസം ട്രെയിൻ റാഞ്ചിയ ബിഎൽഎ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 26 ബന്ദികളെ ഇവർ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തിനിടെ 33 അക്രമികളെ വർധിച്ചതായും പാക് സർക്കാർ അറിയിച്ചു. ബലൂചിസ്‌ഥാൻ തലസ്‌ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ പാളം തകർത്ത ശേഷമാണ് ചൊവ്വാഴ്‌ച ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്.
Most Read| ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, പരിശോധന ശക്‌തമാക്കും