പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞു. ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മഴ ശക്‌തിപെട്ടിരുന്നു. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറിയിരുന്നു. ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. അതേസമയം, വടക്കൻ കേരളത്തിലാകെ ഇന്ന് തെളിഞ്ഞ കാലാവസ്‌ഥയാണ്. വരും ദിവസങ്ങളിൽ മഴ ശക്‌തിപെടുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്.
കോഴിക്കോട് താലൂക്ക് അടിസ്‌ഥാനത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിൽ ഫയർഫോഴ്‌സിന്റെ 9 യൂണിറ്റുകളും സജ്‌ജമാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സേവനവും ഉറപ്പ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാണാസുര, കാരാപ്പുഴ ഡാമുകളിൽ ജലനിരപ്പ് സാധാരണ നിലയിലാണ്. സൈന്യം വയനാട്ടിൽ ക്യാമ്പ് ചെയ്‌തിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
കണ്ണൂരിൽ മലയോര മേഖലയിൽ ഉള്ളവർക്കും പുഴയോരങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലും കനത്ത ജാഗ്രത തുടരുകയാണ്. വടക്കൻ ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത






































