ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പന്ത്രണ്ടി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്‌ടര്‍ എബ്രഹാം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവഹിക്കുന്നു. നബു ഉസ്‌മാനാണ് എഡിറ്റർ. ബികെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്‌ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും






































