ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ പതിനാല് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നടക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമ്മേളനം വൈകിയത്. 18 ദിവസത്തെ സമ്മേളനം സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സമ്മേളനം നടത്തുക. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അംഗങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പുവരുത്തും. അതിനായി ലോക്‌സഭയുടെയും രാജ്യസഭയുടെയും ഇരിപ്പിടങ്ങള്‍, ചേംമ്പറുകള്‍, ഗാലറികള്‍ എന്നിവ ഒരു സഭയുടെ മാത്രം സമ്മേളനത്തിനായി ഉപയോഗപ്പെടുത്തും. ഒപ്പം തന്നെ വലിയ ഡിസ്പ്ലേ സ്‌ക്രീനുകളും സജ്ജമാക്കും.
ഓരോ ദിവസവും ഉച്ച വരെ ഒരു സഭയുടെ നടപടികളും ഉച്ചയ്ക്ക് ശേഷം രണ്ടാമത്തെ സഭയുടെ നടപടികളും നടക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നത്. ഒപ്പം തന്നെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവുമുണ്ട്.