കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിക്കൊപ്പം വിട്ടു. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി.
പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച് ആലുവ സ്വദേശിനി പരാതി നൽകുകയായിരുന്നു. ഹരജിയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 18 വയസ് പൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്.
തന്റെ പങ്കാളിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആലുവ സ്വദേശിയായ ആദില നസ്രിന്‍ കോടയില്‍ ഹരജി നല്‍കിയത്. സുപ്രീം കോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്. ഇതിനു പിന്നാലെയാണ് ആദില കോടതിയെ സമീപിച്ചത്.
Most Read: പരാതി ചർച്ച ചെയ്യാൻ അതിജീവിത തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടോ ? സിദ്ദിഖ്