റിലീസിന് മുൻപ് ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ പ്ളാറ്റ്ഫോമിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) റിലീസ് ചെയ്യാനിരിക്കെയാണ് ചോർന്നത്. ടെലിഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന പിടികിട്ടാപ്പുള്ളിഒരു കോമഡി ത്രില്ലറാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്ന സാഹചര്യത്തിൽ പരാതി നൽകുമെന്ന് സംവിധായകൻ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മെറീന മൈക്കിൾ, മേജർ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ് എന്നിവരും അണിചേരുന്നു.
Also Read: സംസ്ഥാനത്ത് 35 ശതമാനം കോവിഡ് വ്യാപനവും വീടുകളിൽ; ആരോഗ്യവകുപ്പ്






































