തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ളസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷ്-രാജലക്ഷ്‌മി ദമ്പതികളുടെ ഏക മകൻ ദർശൻ (17) ആണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിലാണ് ദർശന്റെ മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്‌ക്ക് പരീക്ഷ എഴുതാനിരിക്കെയായിരുന്നു സംഭവം.
മുറിയിൽ നിന്ന് ആത്‍മഹത്യാ കുറിപ്പും കണ്ടെടുത്തു. പരീക്ഷയ്‌ക്ക് എല്ലാം പഠിച്ചെങ്കിലും റിവിഷൻ ചെയ്‌തെങ്കിലും ഒന്നും ഓർക്കാൻ കഴിയുന്നില്ലെന്ന് കുറിപ്പിൽ പറയുന്നു. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് ദർശൻ. കിടപ്പുമുറിയിലെ മേശയിലായിരുന്നു ആത്‍മഹത്യാ കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്.
അച്ഛനും അമ്മയും ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. കഠിനഹൃദയം അല്ലാത്തതിനാൽ യാത്രയാകുന്നു. കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്‍മഹത്യാ കുറിപ്പിലുണ്ട്. രാത്രി 12 മണിവരെ ദർശൻ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. പ്ളസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ദർശൻ എ പ്ളസ് നേടിയിരുന്നു.
Most Read| ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ