ബുഡാപെസ്റ്റ്: തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമായി പോളണ്ട്. പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നാണ് പോളണ്ട് മുന്നറിയിപ്പ് നൽകിയത്.
ഹംഗറിയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിൻ തയ്യാറെടുക്കുന്നതിനിടെ ആണ് മുന്നറിയിപ്പ്. അതേസമയം, ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്ജ് ജോർജിയേവ് അറിയിച്ചു.
മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള വ്യോമപാതയിലാണ് പോളണ്ട്. അതേസമയം, ബര്ഗറിയ വ്യോമാതിർത്തി തുറന്നു നൽകിയതിനാൽ സെർബിയ വഴിയോ റുമാനിയ വഴിയോ പുട്ടിന് വിമാനമാർഗം ഹംഗറിയിലെത്താൻ സാധിക്കും.
Most Read| ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്







































