ആശിർനന്ദ ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്കെതിരെ കേസ്

കഴിഞ്ഞ ജൂൺ 23നാണ് തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ അധികൃതരാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് രക്ഷിതാക്കളുടെ പരാതി.

By Senior Reporter, Malabar News
ashirnanda
ആശിർനന്ദ

പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ആശിർനന്ദ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്‌റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്.

ജുവനൈൽ ജസ്‌റ്റിസ്‌ നിയമത്തിലെ 75ആം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂൺ 23നാണ് തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട് സ്‌കൂൾ വിട്ടെത്തിയ ആശിർനന്ദയെ രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ളാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദയ്‌ക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും ആരോപിച്ചിരുന്നു.

സ്‌കൂൾ അധികൃതരാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് ജീവനക്കാരെ സ്‌കൂൾ മാനേജ്മെന്റ് നേരത്തെ പുറത്താക്കിയിരുന്നു.

Most Read| യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE