കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 13.100 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്‌മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേത്വത്തില്‍ നടന്ന റെയ്‌ഡിലാണ് കെഎല്‍-14 എക്‌സ് 4579 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് പിടികൂടിയത്. വടകര മേഖലയിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് ഇൻസ്‌പെക്‌ടർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
പ്രിവന്റീവ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, പ്രമോദ് പുളിക്കൂല്‍, രാമകൃഷ്‌ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ്, രാഗേഷ് ബാബു, ലിനീഷ്, സന്ദീപ്, മുസ്ബിന്‍, അശ്വിന്‍ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
Malabar News: കോവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല; ഉദ്യോഗസ്‌ഥക്ക് എതിരെ നടപടി