കോഴിക്കോട്: കൊയിലാണ്ടിയിൽ അനധികൃതമായി ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലുള്ള ചന്ദന മരം നാലുപേര്‍ ചേർന്ന് മുറിച്ചു കടത്താനായിരുന്നു ശ്രമം.
ഇതിനിടെയാണ് പോലീസ് സംഭവ സ്‌ഥലത്തെത്തിയത്. രക്ഷപ്പെട്ടവരുടെ കാറും മൊബൈല്‍ ഫോണുകളും കൊയിലാണ്ടി പോലീസ് കസ്‌റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശിയുടേതാണ് കാർ. 21 ചന്ദനമര കഷ്‌ണങ്ങളും, മുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Also: ‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി







































