
പൊന്നാനി: പിസിഡബ്ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.
നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് ഹോസ്പിറ്റൽ ഇൻ ചാർജും പ്രമേഹരോഗ വിദഗ്ധയുമായ ഡോ. ഹസീന ഉൽഘാടനം ചെയ്തു. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടുനിന്ന ക്യാമ്പിൽ 250ഓളം പേർ പങ്കെടുത്തു.
ആസ്ത്മ, അലർജി, ശ്വാസകോശ സംബന്ധമായ പരിശോധന (COPD), നടക്കുമ്പോഴുള്ള കിതപ്പ്, കുട്ടികളിലെ അലർജി, മറ്റു രോഗങ്ങൾ, പുകവലി നിർത്താനുള്ള ചികിൽസ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമായിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് ശ്വാസകോശ സംബന്ധമായ ടെസ്റ്റ് (PFT) സൗജന്യമായും, ഇസിജി, എക്സ്റേ എന്നിവക്ക് 50 ശതമാനം ഇളവും നൽകിയിരുന്നു.
നേത്രരോഗ വിഭാഗം വിദഗ്ധ ഡോ. ജസീല ഫെബിൻ, ജനറൽ മെഡിസിൻ ഡോ. ഹസീന, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹിബ, ഗൈനക്കോളജിസ്റ്റ് ഡോ. റിൻസി എം ബഷീർ, ശ്വാസകോശരോഗ വിഭാഗം ഡോ. മിധു കെ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങിൽ കെപി. അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. പി കോയകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ മുഹമ്മദ് പൊന്നാനി, അഡ്മിനിസ്ട്രേറ്റർ ഷാനവാസ് സുബൈദ പോത്തനൂർ, എസ്. ലത ടീച്ചർ, തൂമ്പിൽ കുഞ്ഞുമൊയ്തീൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































