കാസർഗോഡ്: ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത് പ്രത്യേക ‘പൂജ’. ചെകുത്താൻ കൂടാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ പെരിങ്ങാരയുടെ ‘പൂജ’ സമരം.
ചെറുവത്തൂർ ദേശീയ പാതയോരത്ത് രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധ പൂജ വൈകുന്നേരം 5ന് സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നെഞ്ചിൽ അടുപ്പ് കൂട്ടൽ ഉൾപ്പടെ 20ഓളം ഒറ്റയാൾ പ്രതിഷേധങ്ങൾ ഇതിനുമുൻപും അശോകൻ സംഘടിപ്പിച്ചിരുന്നു.
Read also: മലപ്പുറം മലയോര മേഖലയിൽ കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിൽ