ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനും ടോട്ടനത്തിനും ജയം. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലയാണ് ചെമ്പടക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്.
ഇരുപത്തി നാലാം മിനിറ്റിലായിരുന്നു സലയുടെ ഗോൾ. ജോർജിന്യോയും, മാറ്റിപ്പും ഗോളുകൾ നേടിയപ്പോൾ നാലാം ഗോൾ വൂൾവ്സിന്റെ പ്രതിരോധനിര താരം നെൽസൺ സമാൻഡോയുടെ കാലിൽ നിന്നായിരുന്നു. ലീഗിൽ രണ്ടാമതാണ് ലിവർപൂൾ.
മറ്റൊരു മൽസരത്തിൽ ടോട്ടനം ആഴ്‌സണലിന് രണ്ട് ഗോളുകൾക്ക് തകർത്തു. പതിമൂന്നാം മിനിറ്റിൽ സണും, നാൽപ്പത്തിയഞ്ചാം മിനിറ്റിൽ ഹാരി കെയ്‌നുമാണ് ഗോൾ നേടിയത്. ജയത്തോടെ ടോട്ടനം ലീഗിൽ ഒന്നാമതെത്തി. തോൽവിയോടെ ആഴ്‌സണൽ പതിനഞ്ചാം സ്‌ഥാനത്തായി. ലെസ്‌റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷെഫീൽഡിനെ തോൽപ്പിച്ചു.
Read Also: പിഎസ്ജിക്കായി 100 ഗോളുകള്‍ നേടി എംബാപ്പെ; നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം