ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ഡെൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങൾ. ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ളിയിലെ ഭാവി ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും.
മോദിയുടെ യാത്രയയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദേശകാര്യ മന്ത്രി രൺവീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. ക്വാഡ് ഉച്ചകോടിയിൽ വെച്ച് ബൈഡൻ, ഓസ്ട്രേലിയൻ പ്രസിഡണ്ട് ആന്റണി ആൽബനീസ, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. ഇന്തോ-പസഫിക് സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവർത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന് മോദി പറഞ്ഞു.
അടുത്തവർഷം ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അതേസമയം, റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകളും അമേരിക്കൻ സന്ദർശനത്തിൽ നടക്കും. അതിനിടെ, യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കാണുന്ന കാര്യം മോദിയുടെ പ്രസ്‌താവനയിൽ ഇല്ല.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും







































