ഡെങ്കിപ്പനി ബാധിച്ച് തടവുകാരന്‍ മരിച്ചു; യുപി ജയിലില്‍ സംഘര്‍ഷം

By Desk Reporter, Malabar News
Representational image
Ajwa Travels

ഫത്തേഗഢ്: ഉത്തർപ്രദേശിലെ ഫത്തേഗഢ് ജില്ലാ ജയിലില്‍ തടവുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. തടവുകാരാണ് ജയിലില്‍ സംഘര്‍മുണ്ടാക്കിയത്. കല്ലേറില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സന്ദീപ് യാദവ് എന്നയാൾ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്. ജയിലിൽ വെച്ച് തന്നെയായിരുന്നു ഇയാളെ ചികിൽസിച്ചിരുന്നത്. തുടർന്ന് രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയും ആയിരുന്നു.

സംഭവം അറിഞ്ഞ ഉടനെ ജയിലിലെ മറ്റ് തടവുകാര്‍ പ്രശ്‌നമുണ്ടാക്കി. ജയിലിലെ പലയിടത്തും തടവുകാര്‍ നാശനഷ്‌ടം ഉണ്ടാക്കിയിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. കല്ലേറില്‍ ചില തടവുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ ഒരു തടവുകാരന്റെ നില ഗുരുതരമാണെന്ന് സെന്‍ട്രല്‍ ജയില്‍ എസ്‌പി പ്രമോദ് ശുക്ള അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ജയിലില്‍ പ്രാഥമിക ചികിൽസ നല്‍കി.

സംഘർഷ വിവരമറിഞ്ഞ ഉടനെതന്നെ ഉന്നത പോലീസുദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് എസ്‌പി പറഞ്ഞു. ജില്ലാ പോലീസിന്റെ സഹായത്തോടെയാണ് ജയിലിലെ സ്‌ഥിതിഗതികള്‍ ശാന്തമാക്കിയതെന്നും നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും എസ്‌പി വ്യക്‌തമാക്കി.

Most Read: ഡോക്‌ടർ ചമഞ്ഞ് ചികിൽസ; പെരുമ്പാവൂരില്‍ അതിഥിതൊഴിലാളി പിടിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE