പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം ‘ഗോൾഡി’ന്റെ ടീസർ. ‘പ്രേമം’ സിനിമയ്‌ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന അൽഫോൻസ് ചിത്രം എന്നതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൃഥ്വിയെയും നയൻതാരയെയും ടീസറിൽ കാണാം. ചുരുങ്ങിയ സമയം കൊണ്ടുതന്നെ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതായി മാറിയ ടീസർ 42 ലക്ഷത്തിലേറെ പേരാണ് ഇതിനോടകം കണ്ടത്.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ നിർവഹിക്കുന്നത് അൽഫോൻസ് തന്നെയാണ്.
അജ്‌മൽ അമീർ, ലാലു അലക്‌സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്‌ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്‌തി സതി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
Most Read: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി