‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ജനഗണമന’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
റിലീസ് വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘മനസാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകവും താരം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഡിജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ക്വീന്‍’ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ‘ജനഗണമന’. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ പ്രോമോ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Most Read: സിനിമാ നിർമാതാവിനെ വധിക്കാൻ ശ്രമം; ഒരാൾ കൂടി അറസ്റ്റിൽ







































