പടന്നപ്പാലം: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പടന്നപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ളാന്റിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ പ്രതിഷേധം. പരിസരവാസികളായ ഏതാനും വനിതകളാണ് പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ കളിസ്ഥലം നഷ്ടപ്പെടുമെന്നും അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ കയറിനിന്നാണ് പ്രതിഷേധം തീർത്തത്. ഇതുമൂലം പണി താൽകാലികമായി നിർത്തിവെച്ചു. സമരത്തിന് പിപി ഫാഹിദ, വിപി നജ്മ, പിപി സുബൈദ എന്നിവർ നേതൃത്വം നൽകി. മേയർ അഡ്വ. ടിഒ മോഹനൻ , ഡെപ്യൂട്ടി മേയർ കെ ഷബീന, സ്ഥിരംസമിതി അധ്യക്ഷൻ സിയാദ് തങ്ങൾ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. അടുത്ത കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വഴിപ്രശ്നം ചർച്ച നടത്താമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.
Also Read: പിവി അൻവറിനെതിരായ പരാതി; രേഖകൾ ഹാജരാക്കാനുള്ള സമയം നീട്ടി





































