മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം

തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.

By Senior Reporter, Malabar News
students sang rss ganageetham
കുട്ടികൾ ഗണഗീതം പാടുന്ന വീഡിയോയിൽ നിന്ന്
Ajwa Travels

തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.

എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികൾ ദേശഭക്‌തിഗാനം ആലപിക്കാറുണ്ട്. അതുപോലെ അന്നേ ദിവസം അബദ്ധത്തിൽ ഗണഗീതം പാടിയതാണെന്നാണ് സ്‌കൂളിന്റെ വിശദീകരണം.

സാധാരണയായി ആർഎസ്എസിന്റെ ശാഖകളിൽ പാടാറുള്ളതാണ് ഈ ഗാനം. വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തിയിരുന്നത്. അത്തരത്തിൽ ഒരു ഗ്രൂപ്പിലെ കുട്ടികളാണ് ഗണഗീതം ആലപിച്ചത്. കുട്ടികൾക്ക് എവിടെ നിന്നാണ് ഈ പാട്ട് ലഭിച്ചതെന്നോ, എങ്ങനെയാണ് ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ അറിയില്ല. മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.

കുട്ടികൾ ഗണഗീതം പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവയ്‌ക്കുകയായിരുന്നു.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE