ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയോടൊപ്പം സംസ്‌ഥാന മന്ത്രിമാരും അധികാരമേറ്റു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി രാജി വെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വന്നത്. നാലു മാസം മുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
നിയമസഭാംഗമല്ലാത്ത തിരഥിനെ ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പു നടത്തി എംഎൽഎ ആക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതോടെയാണ് തിരഥ് സിങിന് സ്‌ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായത്.
Read also: കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്‌ട്; വിഡി സതീശന്‍







































