തമിഴിലെ 5 സംവിധായകര്‍ ഒരുമിച്ചൊരുക്കുന്ന പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഗൗതം വാസുദേവ് മേനോന്, സുഹാസിനി മണിരത്നം, രാജീവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര തുടങ്ങിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഈ മാസം 16ന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആന്തോളജി ചിത്രീകരിക്കുന്നത്.
ഇളമൈ ഇദോ ഇദോയെന്ന ചിത്രമാണ് സുധ ഒരുക്കിയിരിക്കുന്നത്. നടന് സൂര്യ നായകനാകുന്ന സുരാരൈ പോട്ര് എന്ന ചിത്രത്തിന്റെ സംവിധായകയാണ് സുധ. ഇളമൈ ഇദോ ഇദോയില് ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്ശന് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
അവളും നാനും എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. എം.എസ്. ഭാസ്കര്‍, റിതു വര്‍മ്മ തുടങ്ങിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
കോഫി എനിവണ്‍ എന്ന ചിത്രമാണ് ആന്തോളജിയില്‍ സുഹാസിനി ഒരുക്കിയിരിക്കുന്നത്. സംവിധാനത്തോടൊപ്പം ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷവും സുഹാസിനി കൈകാര്യം ചെയ്യുന്നുണ്ട്. അനു ഹാസന്, ശ്രുതി ഹാസന് തുടങ്ങിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
രാജീവ് മേനോന് സംവിധാനം ചെയ്തിരിക്കുന്ന റീയൂണിയന് എന്ന ചിത്രത്തില്‍ ആന്‍ഡ്രിയയും ലീല സാംസണും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. മിറാക്കിള്‍ എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ബോബി സിംഹ, മുത്തുകുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
Read also: വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു







































