വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു

By Staff Reporter, Malabar News
malabarnews-vkp
VK PRAKASH
Ajwa Travels

ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘എരിഡ‘യുടെ ചിത്രീകരണം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. ഒരേ സമയം മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സംയുക്ത മേനോനും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം തമിഴ് നടന്‍ നാസര്‍, കിഷോര്‍, ഹരീഷ് പേരാടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

വൈ.വി രാജേഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്, ഛായാഗ്രഹണം എസ്. ലോകനാഥനും നിര്‍വഹിക്കുന്നു. നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ് കമ്പനിയുടെ ബാനറില്‍ അജി മേടയിലും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു. സുരേഷ് അരസ് എഡിറ്റിങ്ങും അഭിജിത്ത് ശൈലനാഥ് സംഗീതവും കൈകാര്യം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE