വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച

ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം.

By Senior Reporter, Malabar News
Putin
Ajwa Travels

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം. ഇന്ത്യ- റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

2021 ഡിസംബറിലാണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിൽ കൂടുതൽ എസ്- 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും ചർച്ചയാകും. ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ എസ്-400 സംവിധാനം അഞ്ചെണ്ണം കൂടി വാങ്ങുന്നതാണ് ഇന്ത്യ പരിഗണിക്കുന്നത്.

അതേസമയം, സുഖോയ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് സു-57 വാങ്ങുന്നതിൽ ചർച്ചയുണ്ടാകില്ലെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. 2018ലാണ് 5 എസ്-400 വാങ്ങാനുള്ള കരാർ റഷ്യയുമായി ഒപ്പിട്ടത്. ഇതിൽ മൂന്നെണ്ണമാണ് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വർഷത്തോടെ ലഭിക്കുമെന്നാണ് വിവരം.

Most Read| ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE