മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മുന്നണിയുമായി പിവി അൻവർ. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പേര്. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്‌നത്തിലോ സ്വതന്ത്ര ചിഹ്‌നത്തിലോ മൽസരിക്കും. തനിക്കെതിരെ എതിരാളികൾ വ്യക്‌തിഹത്യ നടത്തുകയാണെന്നും അതിനെ പ്രതിരോധിക്കുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് അൻവർ ഇന്നലെ അറിയിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗിമായി പ്രഖ്യാപിച്ചിരുന്നു. 2016, 2021 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് ജയിച്ച പിവി അൻവർ പിണറായിയുമായി ഇടഞ്ഞാണ് നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചത്.
ജനുവരി 13നായിരുന്നു രാജി. യുഡിഎഫിലേക്ക് ചേക്കേറാൻ നോക്കിയെങ്കിലും ആ വാതിൽ അടഞ്ഞതോടെ മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, അൻവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അൻവർ കൂടി മൽസരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്‌ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്.
Most Read| ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം